top of page
Search

Covid19 Awareness Fathima hospital Kannur

There is enough of everything, everyday for everyone Don't Panic | Don't Rush | Don't Overstock



നാലാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും രാജ്യത്ത് കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുകയാണ്. മുംബൈ, ഡൽഹി നഗരങ്ങളാണ് രോഗബാധയിൽ മുന്നിൽ

കൊറോണ വൈറസ് പടരാതിരിക്കാൻ വേണം അടിയന്തര ശ്രദ്ധ ഈ വൈറസ് അണുബാധ പടര്‍ന്നു പിടിയ്ക്കാതിരിയ്ക്കാന്‍ ചില മുന്‍കരുതലുകള്‍, വ്യക്തി ശുചിത്വം എന്നിവ ഏറെ പ്രധാനമാണ്. ഓരോ വ്യക്തികളും ഇത്തരം ചില ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ വൈറസ് അണുബാധ പടര്‍ന്നു പിടിയ്ക്കാതെ തടയാം. Fathima hospital Kannur




രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജനങ്ങളുമായി ഇടപഴകാതിരിയ്ക്കുക. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് അതിവേഗം പടര്‍ന്നു പിടിയ്ക്കുന്ന ഒന്നാണ്. ഇതു പോലെ രോഗ ബാധിതരുമായി സംസര്‍ഗം വേണ്ട. സംശയകരമായ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക. തുടക്കത്തില്‍ ചികിത്സിച്ചാല്‍ രോഗം അപകടകരമായ അവസ്ഥയിലെത്തില്ല. ഇതിനു പൂര്‍ണമായി മരുന്നില്ലെങ്കിലും രോഗ ലക്ഷണം കുറയ്ക്കാനുളള സപ്പോര്‍ട്ടീവ് ചികിത്സ ലഭ്യമാണ്

പക്ഷികളും മൃഗങ്ങളുമെല്ലാം രോഗ വാഹകരാകാമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനാല്‍ തന്നെ നോണ്‍ വെജ് വിഭവങ്ങള്‍ നല്ലതു പോലെ പാകം ചെയ്തു കഴിയ്ക്കുക. ഇതു പോലെ വളര്‍ത്തു മൃഗങ്ങളുമായി സംസര്‍ഗമെങ്കിലും ശുചിത്വം പാലിയ്ക്കുക. ഇവ സൂണോട്ടിക് വൈറസുകളാണ്. അതായത് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്കു പടരുന്ന വിഭാഗത്തില്‍ പെട്ടവ.


കൈകള്‍ ഇടയ്ക്കിടെ നല്ലതു പോലെ കഴുകുക. പ്രത്യേകിച്ചും പുറത്തു പോയി വന്നാല്‍. 20 സെക്കന്റെങ്കിലും കൈകള്‍ തുടര്‍ച്ചയായി കഴുകേണ്ടത് ഏറെ അത്യാവശ്യമാണ്. രോഗാണുക്കള്‍ പടരാതിയ്ക്കാന്‍ ഇതേറെ സഹായിക്കും. Fathima hospital Kannur

42 views0 comments
bottom of page